anugrahavision.com

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; എസ് ഡി പി ഐ നേതൃസംഗമം നടത്തി

പാലക്കാട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി എസ് ഡി പി ഐ ബ്രാഞ്ച് മുതൽ ജില്ലാ ഭാരവാഹികളെ പങ്കെടുപ്പിച്ച് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു
പട്ടാമ്പി ഓങ്ങല്ലൂർ ഗ്രാൻ്റ് ഇവൻ്റ് സെൻ്ററിൽ നടന്ന നേതൃസംഗമം സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാൻ അഭിവൃദ്യമർപ്പിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസിഡണ്ട് അലവി കെ ടി സ്വാഗതവും, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് അബൂബക്കർ ചെറുകോട് നന്ദിയും പറഞ്ഞു.
ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറി റുഖിയ അലി , ജില്ല ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ കമ്മറ്റിയംഗങ്ങളായ അലി കെ ടി, ഹംസ ചളവറ, മണ്ഡലം കമ്മററി ഭാരവാഹികളായ നാസർ തൃത്താല, താഹിർ കൂനംമൂച്ചി, മുഹമ്മദ് മുസ്ഥഫ (ഷാജി ) എന്നിവർ പങ്കെടുത്തു.

മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob: 9745828272

Spread the News

Leave a Comment