anugrahavision.com

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ‘മഴക്കാല രോഗങ്ങളും പ്രതിരോധവും’ എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.എൻ അഭിൻകൃഷ്ണ സ്വാഗതവും കെ എ അരുണിമ, പി ഹർഷ എന്നിവർ ആശംസകളും എൻ കെ നിയകൃഷ്ണ നന്ദിയും പറഞ്ഞു. അമ്പലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ RBSK നേഴ്സുമാരായ വിദ്യ ജി നായർ, എ യു ഗോപിക എന്നിവരാണ് ബോധവൽക്കരണ ക്ലാസ്സെടുത്തത്.

Spread the News

Leave a Comment