ചെർപ്പുളശ്ശേരി. തൂത മുണ്ടുർ സംസ്ഥാന പാത നവീകരണ ഭാഗമായി നിർമ്മിച്ച കാക്കത്തോട് പുതിയ പാലം വാഹനങ്ങൾക്കായി തുറന്നു കൊടുത്തു. കാലവർഷം നേരത്തെ വന്നത് കാരണം പാലം പണി നീണ്ടു പോയി. ഇവിടെ ഉണ്ടാക്കിയ സമാന്തര റോഡ് മഴയത്ത് തകർന്നത്തോടെ ഈ വഴി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പാലത്തിന്റെ പണി ദ്രുത ഗതിയിൽ ആക്കുകയും പാലം നേരത്തെ തന്നെ തുറന്നു കൊടുക്കുകയും ആയിരുന്നു. ഇതോടെ ഈ വഴിയുള്ള യാത്രയ്ക്ക് ശാശ്വത പരിഹാരമാവുകയും ചെയ്തു