മുന്നൂർക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ വിജയോത്സവം പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിശങ്കർ മുന്നൂർക്കോട് ഉദ്ഘാടനം ചെയ്തു.ഓരോരുത്തരുംവ്യത്യസ്തരാ ണെന്നും എല്ലാവർക്കും കഴിവുകൾ ഉണ്ടെന്നും അത് കണ്ടത്തി ത്യാഗമനോഭാവത്തോടെ ലോകനന്മക്കായി പ്രവർത്തിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ വിജയം നേടുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു പൂക്കോട്ട്കാവ് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമണിക്കുട്ടി അധ്യക്ഷയായ ചടങ്ങിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി യായ ഡോ. ഫാത്തിമ സ്വാലിഹ മുഖ്യാതിഥിയായി.പ്രിൻസിപ്പൽ കേശവദാസ്. വി. ഹെഡ്മിസ്ട്രസ്സ് ജ്യോതി.എ. അദ്ധ്യാപകരായ ജയരാജൻ. വി. പി, ബിനു പി.ആർ,
മഞ്ജുഷ.കെ എം പ്രകാശ്. കെ.
എന്നിവർ സംസാരിച്ചു. എസ്. എസ്. എൽ സി., പ്ലസ് ടു വിജയികളെയും വിവിധ സ്കോളർഷിപ്പ്
ജേതാക്കളെയും അനുമോദിച്ചു, ഉപഹാരങ്ങൾ നൽകി