anugrahavision.com

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റനസ് പരിശോധന പുരോഗമിക്കുന്നു*

പാലക്കാട്‌. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ റീജണല്‍ ട്രാന്‍സപോര്‍ട്ട് ഓഫീസുകളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. മെയ് 31 ഓടെ ജില്ലയിലെ വാഹന പരിശോധന പൂര്‍ത്തിയാവുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.Img 20250529 Wa0087

പാലക്കാട് താലൂക്ക് റീജണല്‍ ട്രാന്‍സപോര്‍ട്ട് ഓഫീസിന്റെ കീഴില്‍ ഇതുവരെ വാഹനങ്ങളുടെ ഫിറ്റ്‌നസ് എടുക്കാത്തവര്‍ക്കായി മെയ് 31-ന് മലമ്പുഴ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ രാവിലെ ഏഴു മുതല്‍ പരിശോധന നടക്കും. പാലക്കാട് റീജിണല്‍ ഓഫീസിന്റെ കീഴിലുള്ള വാഹനങ്ങള്‍ക്ക് അന്നേദിവസം ഫിറ്റ്‌നസ് ഉറപ്പുവരുത്തണമെന്ന് റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വാഹനങ്ങളുടെ ടയര്‍, ഇലക്ട്രിക്കല്‍- മെക്കാനിക്കല്‍ നില, പെയിന്റ്, സീറ്റ് അറേഞ്ച്‌മെന്റ്, സ്പീഡ് ഗവര്‍ണര്‍, ജി.പി.എസ്, വിദ്യ വാഹന രജിസ്‌ട്രേഷന്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്‌നിശമനോപകരണം, ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പ്രദര്‍ശനം, ഡ്രൈവറുടെ എക്‌സ്പീരിയന്‍സ്, ലൈസന്‍സ്, മറ്റു രേഖകള്‍ എന്നീ മാനദണ്ഡങ്ങളിലാണ് പരിശോധന നടത്തുന്നത്. എല്ലാ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും മെയ് 24ന് ബോധവല്‍ക്കരണ ക്ലാസും നല്‍കിയിരുന്നു.

 

Spread the News

3 thoughts on “സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റനസ് പരിശോധന പുരോഗമിക്കുന്നു*”

Leave a Comment