anugrahavision.com

ശക്തമായ മഴയിൽ റോഡിന്റെ സംരക്ഷണ മതിൽ തകർന്ന് വീണ് വൻ നാശ നഷ്ടം

കുലുക്കല്ലൂർ :കുലുക്കല്ലൂർ പഞ്ചായത്തിലെ വാർഡ് ഏഴിൽ ഉൾപ്പെട്ട പള്ളിയാൽ തൊടി പ്രദേശത്ത് മൂന്നു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ട്ടങ്ങൾ തുടരുന്നു..

കഴിഞ്ഞ ദിവസം അടിച്ചു വീശിയ ശക്തമായ കാറ്റിൽ പള്ളിയാൽ തൊടി പ്രദേശത്ത് മാത്രം 200 മീറ്റർ ചുറ്റളവിൽ നിരവധി മരങ്ങളാണ് വീടുകൾക്ക് മുകളിലേക്കും വൈദ്യുതി പോസ്റ്റിലേക്കും മറിഞ്ഞു വീണ് വീടുകൾക്ക് ഭാഗികമായും KSEB ക്ക് വൻ തോതിലും നാശ നഷ്ട്ടവും സംഭവിച്ചത്..
ഇത് മൂലം തടസ്സപ്പെട്ട ഗതാഗതവും വീട്ടുകാരുടെ പ്രയാസങ്ങളും നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിലൂടെ പരിഹരിച്ചു വരുന്നതിനിടക്കാണ്
ഇന്ന് ഉച്ചയോടെ (തിങ്കൾ) മുതിയാ ലക്കുളം വീരാൻ കുട്ടിയുടെ വീടിന്റെ മുൻഭാഗത്തുള്ള റോഡിന്റെ സംരക്ഷണ മതിൽ തകർന്ന് വീട്ട് മുറ്റത്തേക്കും കിണറിലേക്കും പതിച്ചത്
മതിൽ തകർന്ന് വീണതോടെ അടുത്തുള്ള മരങ്ങളും കട പുഴകി ചിലത് വീടിനു മുകളിൽ പതിച്ചു
വീടിന്റെ ഓടിനും മരങ്ങൾക്കും കേട്പാടുകൾ സംഭവിച്ചു.
രണ്ട് ദിവസം മുൻപത്തെ ശക്തമായ കാറ്റിൽ ഇതേ വീടിന്റെ മേൽക്കൂരയുടെ ഓടുകളും പറന്നു പോയിയും മറ്റും കേട് പാടുകൾ സംഭവിച്ചിരുന്നു..
ഇത്തരത്തിൽ സമീപത്തെ വാഴേങ്ങൽ മൊയ്‌ദുവിന്റെ വീടിനു മുകളിലേക്ക് തെങ് വീണ് കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്..
പള്ളിയാൽ തൊടി ഷൌക്കത്തലി കുണ്ടുളിയിൽ അഫ്സൽ, എന്നിവരുടെ വീടിനു മുകളിലേക്കും മരങ്ങൾ കടപുഴകി വീണു..
മൂന്ന് ദിവസമായി വൈദ്യുതി വിതരണം തടസ്സപ്പെട്ട പ്രദേശത്ത് വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ KSEB അധികൃതരുടെ ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു.
ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസം.

ഷംസു കുലുക്കല്ലൂർ

Spread the News

2 thoughts on “ശക്തമായ മഴയിൽ റോഡിന്റെ സംരക്ഷണ മതിൽ തകർന്ന് വീണ് വൻ നാശ നഷ്ടം”

Leave a Comment