anugrahavision.com

ജനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികൾ ജെ ഡി ഓഫീസ് ഉപരോധിച്ചു. സമരത്തിൽ സിപിഎം മെമ്പറും പങ്കെടുത്തു*

അങ്ങാടിപ്പുറം : പഞ്ചായത്തിൽ ഓവർസിയർമാർ ഇല്ലാത്തതിനാൽ പൊതുജനങ്ങൾ നട്ടംതിരിയുന്നതിൽ പൊറുതിമുട്ടിയ ഭരണസമിതി അംഗങ്ങൾ മലപ്പുറത്ത് പഞ്ചായത്ത് ജോയന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളാണ് പ്രസിഡണ്ട് കെ പി സഈദ ടീച്ചറുടെ നേതൃത്വത്തിൽ ജെ ഡി ഓഫീസ് ഉപരോധിച്ചത്.
എസ്റ്റിമേറ്റുകൾ തയ്യാറാക്കാനും, കെട്ടിടങ്ങൾക്ക് നമ്പറിട്ട് നൽകാനും, കെട്ടിട നമ്പർ നൽകാനും കഴിയാതെ അങ്ങാടിപ്പുറം പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ കുറേ നാളായി ദുരിതത്തിലാണ് – 19 മാസമായി ഓവർസിയർ സ്ഥലം മാറി പോയിട്ട് പകരം സ്ഥിരം നിയമനം നൽകാതെ മറ്റു പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവർക്ക് അധിക ചുമതല ഏൽപ്പിച് ഇരുട്ടുകൊണ്ട് ഓട്ടയടക്കൽ പരിപാടി നടത്തുകയായിരുന്നു സർക്കാർ – ഒടുവിൽ അപ്രകാരം അഡീഷണൽ ചാർജ് നൽകിയവരെയും തിരിച്ചു പറഞ്ഞ് അയച്ച് ആരുമില്ലാത്ത സാഹചര്യമായപ്പോഴാണ് ജനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികൾ തന്നെ നേരിട്ട് സമരരംഗത്ത് ഇറങ്ങിയത്.
വൈസ് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു ,ഫൗസിയ തവളങ്ങൾ,സെലീനതാണിയൻ,മെമ്പർമാരായ കെ.ടി.അൻവർ , തൂമ്പലക്കാടൻ ബഷീർ,ശിഹാബ് ചാത്തനല്ലൂർ,കെ. ദാമോദരൻ, ജസീന അങ്കകാട്ടിൽ, ഖദീജ ആറങ്ങോടൻ, ഷംസാദ് ബീഗം, കോറാടൻ റംല,കെ കെ സി എം അബു താഹിർ തങ്ങൾ തുടങ്ങിയവർ ഉപരോധത്തിൽ അണിനിരന്നു.
വളരെ പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം എന്നുള്ള ജോയിൻറ് ഡയറക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.

Spread the News

Leave a Comment