anugrahavision.com

ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ കേസിൽ പ്രതിയാക്കിയത് അന്വേഷിക്കണമെന്ന പരാതിയിൻമേൽ ആരോപണ വിധേയന്റെ വിചിത്ര റിപ്പോർട്ട്.

മുനമ്പം അന്വേഷണ കമ്മിഷനും ഹൈക്കോടതി മുൻ റിട്ട. ജഡ്‌ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പോലീസ് കേസിൽ പ്രതിയാക്കിയതിനെതിരെ നൽകിയ പരാതിയിൽ ആരോപണ വിധേയന്റെ വിചിത്ര അന്വേഷണ റിപ്പോർട്ടെന്ന് വിവാദം ഉയരുന്നു . പ്രാഥമിക അന്വേഷണം നടത്താതെ ജസ്റ്റിസ് രാമചന്ദ്രൻ നായരെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ. അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി യ്ക്കും ഉത്തരമേഖല ഇൻസ്‌പെക്ടർ ജനറലിനും പരാതി നൽകിയിരുന്നത് . പ്രസ്തുത പരാതി അടിയന്തിര സ്വഭാവത്തിൽ അന്വേഷിക്കുവാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു .
എന്നാൽ പരാതിയിലെ ആരോപണ വിധേയനെകൊണ്ട് തന്നെ പരാതിയിൻമേൽ റിപ്പോർട്ട് തയ്യാറാക്കിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നാണ് ഉയരുന്ന ആക്ഷേപം. മുനമ്പം അന്വേഷണ കമ്മിഷനായി പ്രവർത്തിക്കുന്ന റിട്ട . ഹൈക്കോടതി ജഡ്‌ജിയുമായ സി.എൻ. രാമചന്ദ്രനെതിരെ കേസിൽ പ്രതിയാക്കുന്നതിന് മുൻപ് ലഭ്യമായ പരാതിയിൽ ആവിശ്യമായ അന്വേഷണമോ, പാലിക്കേണ്ട മാനദണ്ഡങ്ങളോ പെരിന്തൽമണ്ണ എസ്.എച്ച്.ഓ. പാലിച്ചില്ല . ഏകപക്ഷീയമായി സി.എൻ. രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കുകയായിരുന്നു . ഇത് സംബന്ധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കണമെന്ന് കാണിച്ച് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യ്ക്ക് എതിരെ നൽകിയ പരാതി പോലീസ് ഉന്നതർ ഗൗരവത്തിൽ എടുക്കാത്തതിന്റെ ഫലമാണ് ആരോപണ വിധേയനെ കൊണ്ട് തന്നെ പരാതി അന്വേഷിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കിപ്പിച്ചതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ തെറ്റായ നടപടിയ്ക്ക് മേൽ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു .

Spread the News
0 Comments

No Comment.