anugrahavision.com

മാമുക്കോയ മെമ്മോറിയൽ അവാർഡ് ദാനം.

കോഴിക്കോട് . പ്രശസ്ത നടൻ മാമുക്കോയ യുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു.കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു.

സിനിമ നടി വീണ നായർ മുഖ്യാതിഥിയായിരുന്നു.
സിനിമാ-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.Img 20250412 Wa0065
ഏറ്റവും നല്ല ഷോർട്ട് ഫിലിമായി ചേകവർ സ്ട്രീറ്റ് ആർട്സിന്റെ “ലൈഫ് ഈസ് ബ്യൂട്ടിഫുൾ”, രണ്ടാമത്തെ നല്ല ഷോർട്ട് ഫിലിമായി ശ്രീകൃഷ്ണ ക്രിയേഷൻസിന്റെ “രാത്രി മുല്ല “എന്നിവക്ക് അവാർഡ് നല്കി. ഏറ്റവും മികച്ച മ്യൂസിക് ആൽബമായി ” ഉരുൾ പൊരുൾ” രണ്ടാമത്തെ മികച്ച മ്യൂസിക് ആൽബമായി “ഗജരാജ റീൽസ് ” എന്നിവയും തിരഞ്ഞെടുക്കപ്പെട്ടുImg 20250412 Wa0066
മികച്ച നടനായി ആഷിക് മികച്ച നടിയായി നീന കുറുപ്പ് എന്നിവരും അർഹരായി.
മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് 24 ന്യൂസിലെ റിസർച്ച് ഹെഡ് ആയ യു. പ്രദീപിന് സമ്മാനിച്ചു. എ. എസ്. ദിനേശിന് മികച്ച പി. ആർ. ഒ ക്കുള്ള അവാർഡ് നൽകി ആദരിച്ചു. ടോപ് വൺ മീഡിയ ചെയർമാനും സിനിമ സംവിധായകനും പ്രൊഡ്യൂസറും നടനുമായ  മനോജ്‌ ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
ടോപ് വൺ മീഡിയ ഡയറക്ടർമാരായ മനോജ് കുമാർ, കമലേഷ്, നിഷാ നായർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

Spread the News
0 Comments

No Comment.