anugrahavision.com

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ വാർഷികാഘോഷം (കാഴ്ച2025) വർണ്ണാഭമായി.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ അറുപത്തിമൂന്നാം വാർഷികവും(കാഴ്ച 2025) ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.കെ രത്നകുമാരി ടീച്ചർക്കുള്ള യാത്രയയപ്പും എൻഡോവ്മെൻ്റ് വിതരണവും,സ്ക്കൂൾ പത്രപ്രകാശനവും (നേർമൊഴി 2025) നടത്തി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പി.നാരായണൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ ഷിജി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് സ്ക്കൂൾസ് ജനറൽ മാനേജർ & ഇൻസ്പെക്ടർ അഡ്വ. ടി ജി ജയകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കലാപരിപാടികളുടെ ഉദ്ഘാടനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി  നിർവ്വഹിച്ചു. ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം മോഹനൻ , ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ ഷിബിൻ, വേങ്ങശ്ശേരി എ എൽ പി സ്ക്കൂൾ ഹെഡ്മാസ്റ്റർ പി ശശികുമാർ, പുലാപറ്റശ്ശേരി എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ വി സതീഷ്, കണ്ണമംഗലം എ എൽ പി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് പി കൃഷ്ണവേണി ,എം പി ടി എ പ്രസിഡൻറ് എൻ സുജിത എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എം ശശികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ അജിത് തമ്പാൻ റിപ്പോർട്ട് അവതരിപ്പിച്ചു.വിരമിയ്ക്കുന്ന അദ്ധ്യാപിക കെ കെ രത്നകുമാരി മറുപടി പ്രസംഗം നടത്തി.സ്ക്കൂൾ ലീഡർ പി അഭിനവ് കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും SCARS മ്യൂസിക് ബാൻ്റ് അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരിന്നു.

Spread the News
0 Comments

No Comment.