ഷൊർണൂർ നിയോജകമണ്ഡലം യുഡിഎഫ് യോഗം മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനു എതിരെയും, അശാസ്ത്രീയമായ വാർഡ് വിഭജനം നടത്തിയതിനു എതിരെയും യോഗം വിമർശിച്ചു. സംസ്ഥാനത്തെ ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിൽ പോലീസ് സംവിധാനം പരാജയപെട്ടതയും ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിന് എതിരെ സ്റ്റേറ്റ് യുഡിഎഫ് കമ്മിറ്റിയുടെ നിർദ്ദേശപ്രകരം ഗ്രാമപഞ്ചായത്ത്, മുൻഷിപ്പാലിറ്റി എന്നിവിടങ്ങളിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ 5 ന് ശനിയാഴ്ച രാവിലെ 9 മണിവരെ രാപ്പകൽ സമരം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ടി ഹരിശങ്കരൻ അധ്യക്ഷത വഹിച്ചു. കെ എം ഇസാക്ക്, യുഡിഎഫ് കൺവീനർ പി. അബ്ദുൽ റഹിമൻ, പി പി വിനോദ് കുമാർ, പി സാമി നാഥൻ, NK ബഷീർ,സി.ടി ചന്ദ്രശേഖരൻ, മൂസ പേങ്ങാട്ടിരി , സി പി ജനാർദ്ദനൻ, കെ അബ്ദുൽസലാം, കെ പി പ്രകാശ്, ടി എം ഹംസ, ബാപ്പുട്ടി എന്നിവർ പ്രസംഗിച്ചു
No Comment.