anugrahavision.com

കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ഔഷധ ഗ്രാമത്തിന് തുടക്കം കുറിച്ച് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

ശ്രീകൃഷ്ണപുരം : കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ ഓരോ വാർഡുകളിലെ എല്ലാ വീടുകളിലും 14 ഇനത്തിൽ നിന്ന് തിരഞ്ഞെടുത്ത ഓരോ ഔഷധ വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്ന “ഔഷധ ഗ്രാമം” പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത് ലോക വന ദിനത്തോടനുബന്ധിച്ച് മാർച്ച് 22 ലോകജലദിനത്തിൽ ഒറ്റപ്പാലം എം.എൽ.എ. അഡ്വക്കേറ്റ് കെ. പ്രേംകുമാർ വലമ്പിലി മംഗലം എ. എൽ.പി സ്കൂളിൽചന്ദന തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു ഒന്നും രണ്ടും വാർഡുകളിലേക്കുള്ള തൈകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ഓരോ വാർഡ് അംഗങ്ങളെയും ചുമതലപ്പെടുത്തി വിതരണം ചെയ്യുന്ന തൈകൾ വ്യക്തമായ വിവരശേഖരണത്തിലൂടെ സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബിന്റെയും,ഹരിത കർമ്മ സേന അംഗങ്ങളുടെയും സഹകരണത്തോടെ പരിപാലിച്ച്,നിരീക്ഷിച്ച് മൂന്നുമാസത്തിലൊരിക്കൽ അതതു വാർഡ് അംഗങ്ങൾ പഞ്ചായത്തിന് റിപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കാർബൺ ന്യുട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ വേലി ഉപയോഗിച്ച് വിവിധ കേന്ത്രങ്ങളിൽ മാലിന്യമുക്തമാക്കുന്നതിനോടൊപ്പം തന്നെ സൗന്ദര്യവത്കരണം എന്ന രീതിയിലും പ്രവർത്തനങ്ങൾ കൂടി തുടക്കം കുറിക്കുന്നുണ്ടന്നും, ഔഷധഗ്രാമം പദ്ധതിയുടെ ഒന്നാം ഘട്ടം അഞ്ചു വാർഡുകളിൽ തയ്കൾ വിതരണം ചെയ്യുമെന്നും, തുടർന്ന് ഘട്ടം ഘട്ടമായി പദ്ധതി പുർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്  സി.രാജിക അറിയിച്ചു വൈസ് പ്രസിഡണ്ട് എം. സുകുമാരൻ, വാർഡ് അംഗങ്ങളായ സി. ഹരിദാസ്,എം ഗിരിജ കെ സുമതി എം കെ ദ്വാരകാനാഥൻ സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ,യു.സി.വാസുദേവൻ, കെ. ടി. ജയദേവൻ, സനിൽകളരിക്കൽ, ഗോവിന്ദൻ വീട്ടിക്കാട്, പ്രസാദ് കരിമ്പുഴ തുടങ്ങിയവർ സംസാരിച്ചു

Spread the News
0 Comments

No Comment.