മണ്ണാർക്കാട്. പാലക്കാട് സി പി ഐ എം ജില്ലാ കമ്മിറ്റി അച്ചടക്ക നടപടിക്ക് വിധേയനാക്കിയ പി കെ ശശി ഇനി മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ചിൽ പ്രവർത്തിക്കും. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ ആണ് ഈ തീരുമാനം. സംസ്ഥാന കമ്മിറ്റിയുമായും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം പുലർത്തുന്ന പാർട്ടി അംഗമെന്ന നിലയിലും, നിലവിൽ കെ ടി ഡി സി ചെയർമാൻ എന്ന നിലയിലും പി കെ ശശി സംസ്ഥാന കമ്മിറ്റിക്ക് തന്നെ പ്രിയങ്കരനായ നേതാവാണ്. പാർട്ടിയിൽ നിലനിൽക്കുന്ന ചില ഗ്രൂപ്പിസവുമായി ബന്ധപ്പെട്ടാണ് പി കെ ശശിയെ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടിക്ക് വിധേയനാക്കിയത്. എന്നാൽ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആരോഗ്യം നിലനിർത്തുന്ന പി കെ ശശി ആകട്ടെ ഇത്തരം നടപടികളിൽ ഒന്നും ശ്രദ്ധിക്കാറില്ലെന്ന് മാത്രമല്ല തന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ ശ്രദ്ധ കൊടുത്തുകൊണ്ട് പാർട്ടി ഏൽപ്പിച്ച കാര്യങ്ങൾ നല്ല നിലയിൽ നടത്തിപ്പോരുന്ന നേതാവാണ് . അതുകൊണ്ടുതന്നെയാണ് കെ ടി ഡി സി എന്ന പ്രസ്ഥാനത്തെ മികച്ച നിലവാരത്തിലേക്ക് ഉയർത്തിയതും നല്ല ലാഭത്തിൽ പ്രവർത്തിക്കുന്നതും. ഷോർണൂർ മണ്ഡലത്തിലെ എം എൽ എ എന്ന നിലയിൽ അക്കാലത്തു പി കെ ശശി മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. തകർന്നടിഞ്ഞിരുന്ന റോഡുകളെല്ലാം തന്നെ ബി എം & ബിസി നിലവാരത്തിൽ ഉയർത്തിക്കൊണ്ട് മികച്ച ഗതാഗതസൗകര്യം ഏർപ്പെടുത്തി. കെട്ടിടങ്ങൾ ഇല്ലാതിരുന്ന ഗവൺമെന്റ് ഹൈസ്കൂളുകളെ മികച്ച നിലവാരത്തിൽ തന്നെ എത്തിക്കാനും നല്ല കെട്ടിടങ്ങൾ സ്കൂളുകളിലേക്ക് നിർമ്മിച്ചു നൽകാനും പി കെ ശശിക്ക് കഴിഞ്ഞു. എന്നും വിവാദങ്ങളിൽ ഏർപ്പെടുത്തി എല്ലാ കോണുകളിൽ നിന്നും തകർക്കാൻ ശ്രമിച്ചപ്പോഴും പികെ ശശി സ്വന്തം പ്രയത്നം കൊണ്ട് അതിനെയെല്ലാം മറികടന്നു. ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തുമ്പോഴും പാർട്ടി പറയുന്നതെല്ലാം അനുസരിക്കാൻ തയ്യാറാവുന്ന ഒരു പാരമ്പര്യമാണ് പി കെ ശശി അനുവർത്തിച്ചു പോരുന്നത്. അതുകൊണ്ടുതന്നെ പി കെ ശശിയെ സ്നേഹിക്കുന്ന ഒരു സമൂഹം പൂർണ്ണ പിന്തുണയുമായി അദ്ദേഹത്തിന് ഒപ്പം ഉണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.
No Comment.