ചെർപ്പുളശ്ശേരി കരുമാനാംകുറുശ്ശി ചിന്ത കലാ സാംസ്‌കാരിക കൂട്ടായ്മ ഹ്രസ്വ ചിത്ര സംവിധായകൻ വി. ഉണ്ണികൃഷ്ണനെ ആദരിച്ചു. ഫിലിം ഭ്രംശം വലിയ സ്‌ക്രീനിൽ ചിന്ത പ്രദർശിപ്പിച്ചു.
ചടങ്ങിൽ ചിന്ത കൺവീനർ എം ആർ രാജേഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഗോവിന്ദൻ വീട്ടിക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.. പി വി ജയരാജ് സംവിധായകൻ ഉണ്ണികൃഷ്ണനെ ആദരിച്ചു. ബാലകൃഷ്ണൻ ആനമങ്ങാട് , ബാബുരാജ്, ശ്രീനിവാസൻ എന്നിവർ ആശംസകൾ നേർന്നു. . ഗോകുൽദാസ് സ്വാഗതവും, KA അജിത് നന്ദിയും രേഖപ്പെടുത്തി
No Comment.