ഒറ്റപ്പാലം: ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തോടനുബ
ന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്സിനായി എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
ഈസ്റ്റ് ഒറ്റപ്പാലം ഹോട്ടൽ ലെഗസിയിൽ നടന്ന പരിശീലന പരിപാടി സംസ്ഥാന ജന.സെക്രട്ടറി കെ കെ അബ്ദുൾ ജബ്ബാർ ഉൽഘാടനം ചെയ്തു. തിരഞ്ഞെടുത്ത ലീഡേഴ്സിനുള്ള പരിശീലനത്തിന് പ്രശസ്ത സൈക്കോളജിക്കൽ കൗൺസിലർ സി ടി സുലൈമാൻ നേതൃത്വം നൽകി.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജില്ല വൈ. പ്രസിഡണ്ട് അലവി കെ ടി, ജില്ല ജന.സെക്രട്ടറി ബഷീർ മൗലവി എന്നിവർ സംസാരിച്ചു
No Comment.