ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി.
കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും വെളിപ്പെടുത്തി. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.
uNR38czn9c6
27TSQ4RBzP5
ISk5qLhQsmf
RbK3CaDRc02
3FLCYGyH9ar
MYmPqD9GsJJ
UYkkKL4yQY9
J8kWZWJGZvZ
KAQTp3U01Av
dIQxSikuwjZ
xMpmHn9w9ji
uX8RubEDFlM
sSX7fTUx89Y
GgPUy6phWRR
2s2n1tJVmGF
n0rkB3j3W9z
Zpsoo47cRjn
0MbA34r0TVY
rjygcii6F86
HQNO5vwJFVz
9hJfaSiQrus
1ivofSTqjPS
k6Qp1dJmC32
i4KJtA4ICVy
EOPUi8e00zk
K80Yhvz6Vr6
PQbOtgKFlbD
6OJ1GQvKkp9
ehaamO4vGNZ
p3zGbrFpqDU
Q40yacJzdDF