anugrahavision.com

അജ്ഞാത മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

ഷൊര്‍ണ്ണൂര്‍ കൊച്ചിന്‍ പാലത്തിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ജനുവരി 14 ന് രാവിലെ 9.45 ഓടെയാണ് 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വലതു കൈയ്യില്‍ SIGNED TO GOD എന്ന് പച്ച കുത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്നതിന് സഹായകരമായ വിവരം ലഭിക്കുന്ന പക്ഷം 9497947218 (എസ്.എച്ച്.ഒ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍), 9497980630 (എസ്.ഐ. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍), 0466 2222406 , 9497934002 (ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Spread the News
0 Comments

No Comment.