വെള്ളിനേഴി എൻ എസ് എസ് കരയോഗം കുടുംബമേള എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറുമായ പി.നാരായണൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻറ് എ.എം ഗോപാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു.
ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ബി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ പ്രസംഗിച്ചു. താലൂക്ക് യൂണിയൻ പ്രതിനിധി എം.ശശികുമാർ സ്വാഗതം പറഞ്ഞു.
കരയോഗം സെക്രട്ടറി എം.രാജഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു.കരയോഗം എക്സിക്യുട്ടിവ് അംഗം പി.ഹരിഗോവിന്ദൻ, വനിതാ സമാജം ജോ: സെക്രട്ടറി എം.വി സതി എന്നിവർ ആശംസകൾ നേർന്നു. എക്സിക്യുട്ടീവ് അംഗം സതീഷ് മേനോൻ നന്ദി പ്രകാശിപ്പിച്ചു .മുതിർന്ന കരയോഗാംഗവും സാമൂഹ്യ പ്രവർത്തകനുമായ എസ് ഗോപാലകൃഷ്ണനെ ആദരിച്ചു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് കലാ പരിപാടികളും നടത്തി.
No Comment.