anugrahavision.com

സന്നിധാനത്ത് ഭജന അവതരിപ്പിച്ച് ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ

ശബരിമല: രജത ജൂബിലി വർഷത്തിൽ ശബരിമല സന്നിധാനത്ത് ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനയുമായി ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ. വലിയ നടപ്പന്തലിലെ വേദിയിലാണ് 19 അംഗ സംഘം നാരായണീയ പാരായണം ഉൾപ്പെടെ അവതരിപ്പിച്ചത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഭദ്രദീപം കൊളുത്തി. പി. ഡി. പത്മകുമാർ, കോന്നിയൂർ ശശിധരൻ നായർ, സി.എ. പുരുഷോത്തമൻ എന്നിവർ പ്രഭാഷണം നടത്തി. സംഘത്തിൽ കൂടുതലും വനിതകളാണ്.

Spread the News
0 Comments

No Comment.