ചെർപ്പുളശ്ശേരി. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് മുനീർ (24) കടുമുടിയിൽ വീട് പട്ടിശ്ശേരി നെല്ലായ എന്ന ആളെ .ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ കാപ്പാ നിയമപ്രകാരം വീണ്ടും ജയിലിൽ അടച്ചു.
ഇയാൾ വിവിധ കേസുകളിൽപെട്ട് ജില്ലാ കളക്ടർ ഉത്തരവ് പ്രകാരം 30/03/2024 മുതൽ കാപ്പ നിയമപ്രകാരം ജയിലിൽ ആവുകയും എന്നാൽ പ്രതിക്ക് 31/05/24 ന് കോടതിയുടെ ഉത്തരപ്രകാരം കർശന ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങിയിട്ടുള്ളതുമാണെന്ന് പോലീസ് പറഞ്ഞു.
എന്നാൽ ഇയാൾ വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുകയും, സമാനമായ കുറ്റകൃത്യങ്ങളിൽ പെട്ടതിനാലും വീണ്ടും കാപ്പാ നിയമപ്രകാരം 26/10 /24 തിയതി അറെസ്റ്റ് ചെയ്തിട്ട് ഉള്ളതും ജയിലിൽ അടച്ചതായും പോലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ ശശികുമാർ.പി, സബ് ഇൻസ്പെക്ടർ ഹബീബ് റഹ്മാൻ.ഡി, എന്നിവരാണ് . ദീപു, എം ഉണ്ണിത്താൻ, സുധീഷ് പി ആർ,ഗിരീഷ് കുമാർ.എം എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരും അന്വേഷണത്തിൽ ഉണ്ടായിരുന്നു.
No Comment.