anugrahavision.com

വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ

വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ. ലക്‌നൗവില്‍ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അര്‍ദ്ധ സെഞ്ച്വറി നേടിയത്. 52 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 60 റണ്‍സാണ് താരം കരസ്ഥമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കേരളത്തിന് 20 റണ്‍സിന്റെ വിജയം സമ്മാനിച്ചതും അക്ഷയയുടെ ഇന്നിങ്‌സായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ കേരളം കളി തിരികെ പിടിച്ചത് അക്ഷയയുടെ മികച്ച ബാറ്റിങ്ങിലൂടെയായിരുന്നു. കണ്ണൂര്‍ തലശേരി സ്വദേശിയായ അക്ഷയ ചെറുപ്പം മുതലെ ക്രിക്കറ്റില്‍ സജീവമാണ്. റൈറ്റ് ഹാന്‍ഡ് ബാറ്ററും റൈറ്റ് ആം ഓഫ് സ്പിന്നറുമായ അക്ഷയ അണ്ടര്‍ 23 ഇന്ത്യ ചലഞ്ചേഴ്‌സ് ടീമിലും അണ്ടര്‍-19 സൗത്ത് സോണ്‍ ടീമിലും അംഗമായിരുന്നു. തലശേരി സ്വദേശിയായ സദാനന്ദന്റെയും ഷീജയുടെയും മകളാണ് അക്ഷയ.

Spread the News
0 Comments

No Comment.