അരിപ്ര :13വർഷമായി സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയർത്തി ജനകീയ വിഷയങ്ങളിൽ ഇടപെട്ട് മുന്നോട്ടുപോകന്ന വെൽഫെയർ പാർട്ടിയുടെ അങ്ങാടിപ്പുറം പഞ്ചായത്ത് സമ്മേളനം
ഒക്ടോബർ 27 നാളെ അരിപ്ര മേൽമുറി
എ എം എൽ പി സ്കൂളിൽ വച്ച് നടക്കുന്നു. രാവിലെ 9 30 മുതൽ 4 30 വരെ നടക്കുന്ന പ്രതിനിധി സമ്മേളനം വെൽ ഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്
നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന
ബഹുജന റാലിയും അതിനുശേഷം നടക്കുന്ന
പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി
ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യും.ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കും.
എന്ന് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് മാസ്റ്റർ, സമ്മേളനകൺവീനർ സക്കീർ മാമ്പ്ര, വൈസ് പ്രസിഡന്റ് നസീമ മതാരി,ആഷിഖ് ചാത്തോലിൽ തുടങ്ങിയവർ അറിയിച്ചു.
No Comment.