എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750kv യുടെ പുതിയ ജനറേറ്റർ സ്ഥാപിച്ചു. അഞ്ചു മണിക്കൂർ എടുത്താണ് പുതിയ ജനറേറ്റർ സ്ഥാപിച്ചത്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ സി പി ബോബൻ, DYCE, KSEB കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോളി റോസ്
,അസിസ്റ്റന്റ് എൻജിനീയർ കെ .കെ. ഗിരീഷ്, പി ഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് കുമാർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. കെ. പ്രകാശൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ അനീഷ്കുമാർ, മെഡിക്കൽ കോളേജ് പ്രോജക്ട് എ ഇ സുമിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ജനറേറ്റർ സ്ഥാപിച്ചത്.
മെഡിക്കൽ കോളേജിൽ വൈദ്യുതി വിതരണത്തിൽ യാതൊരുവിധ തടസങ്ങളും ഇല്ലാതെയാണ് പുതിയ ജനറേറ്റർ സ്ഥാപിച്ചത്.
വൈദ്യുതി തടസപ്പെടുന്ന സാഹചര്യങ്ങളിൽ നിലവിലെ ജനറേറ്ററുകളിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ ഐസിയു, ഓപ്പറേഷൻ തീയേറ്ററുകൾ, ഡയാലിസ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം നിലയ്ക്കാതിരിക്കുന്നതിനു വേണ്ടിയാണ് പുതിയ ജനറേറ്റർ സ്ഥാപിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
No Comment.