കൊച്ചി. പ്രശസ്ത നടനും സംവിധായകനുമായ അൽത്താഫ് സലിമിനെ പ്രധാന കഥാപാത്രമാക്കി അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മന്മഥൻ “.
ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാംഗ് ഫിലിം ഫാക്ടറി എന്നി ബാനറിൽ ഡാരിയസ് യാർമിൽ, സുജിത് കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഡാരിയസ് യാർമിൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം യുക്തി രാജ് വി നിർവ്വഹിക്കുന്നു.
ബിബിൻ അശോക്,ജുബൈർ മുഹമ്മദ് എന്നിവരാണ് സംഗീതം സംവിധായകർ.
എഡിറ്റർ-വിനയൻ എം ജെ.
കോ പ്രൊഡ്യൂസർ-ലിജിൻ മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രണവ് പ്രശാന്ത്, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല,കല-സതീഷ് താമരശ്ശേരി,മേക്കപ്പ്-റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, ക്രിയേറ്റീവ് അസോസിയേറ്റ്-ബിനോഷ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംജി എം ആന്റെണി, അസോസിയേറ്റ് ഡയറക്ടർ-അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, വിഎഫ്എക്സ്-കൊ കൂൺ മാജിക്,സ്റ്റിൽസ്-
കൃഷ്ണകുമാർ ടി എ,
പരസ്യകല-റോക്കറ്റ് സയൻസ്,വിഷ്വൽ പ്രൊമോഷൻ-സ്നേക് പ്ലാന്റ്,പി ആർ ഒ-എ എസ് ദിനേശ്.
No Comment.