അടയ്ക്കാപുത്തൂർ ശബരി പി. ടി. ബി.സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി നടന്നു വന്നിരുന്ന ചെർപ്പുളശേരി ഉപജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളനംചെർപ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ രാജൻ ഉദ്ഘാടനം ചെയ്തു
പി.ടി.എ പ്രസി .കെ. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. ഹരിദാസ് ,എഛ്. എം. ഫോറം കൺവീനർ ടി. പി. രാഘവൻ മാസ്റ്റർ,
പി.ടി.എ വൈസ് പ്രസിഡണ്ട് സി രാമചന്ദ്രൻ, എം.പി. അനിൽകുമാർ ,എം പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ബി രാജീവ് കുമാർ സ്വാഗതവും ഡോ. കെ അജിത് നന്ദിയും പറഞ്ഞു
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾ പങ്കെടുത്ത കായികമേളയിൽ ഓവർആൾ ചാമ്പ്യൻസ് സ്ക്കൂൾ ട്രോഫി കെ.എച്ച് എസ് എസ് തോട്ടര കരസ്ഥമാക്കി
രണ്ടാം സ്ഥാനം എ.കെ.എൻ. എൻ എം.എ.എം എച്ച് എസ് എസ് കാട്ടുകുളം, യു.പി. വിഭാഗത്തിൽ അഗ്രഗേറ്റ് ഫസ്റ്റ് എ.യു പി എസ് അഴിയന്നൂർ രണ്ടാം സ്ഥാനം എച്ച് എസ് എസ് ശ്രീകൃഷ്ണപുരം ,എൽ പി. വിഭാഗത്തിൽ അഗ്രഗേറ്റ് എ എൽ പി എസ് മാങ്ങോട് രണ്ടാം സ്ഥാനം എ യു പി എസ് ശ്രീകൃഷ്ണപുരം എന്നിവർ കരസ്ഥമാക്കി
No Comment.