ശബരിമല. തുലാം ഒന്നിന് നട തുറന്നപ്പോൾ ശബരിമലയിൽ വൻ ഭക്തജനപ്രവാഹം. കൂടാതെ തിമിർത്തു പെയ്ത തുലാമഴയിൽ. ജനം വലഞ്ഞു. പമ്പ മുതൽ മഴയിൽ കുതിർന്ന് ഭക്തർ നടപന്തലിൽ എത്തിയപ്പോൾ നടപന്തലും നിറഞ്ഞ് കവിഞ്ഞ് ഭക്ത ജനതിരക്ക്.. ജന തിരക്ക് നിയന്ത്രിക്കാൻ പോലീസുകാരോ ഉദ്യോഗസ്ഥൻമാരുടെ അഭാവം വരി നീങ്ങാൻ മണിക്കൂറുകളോളം പിടിച്ചു.. പതിനൊന്ന് മണിയോടെ ഹരിവരാസനം പാടി നട യടയ്ക്കുമ്പോൾ അത്രയും ജനം ക്യൂവിൽതന്നെ.. മഴ പെയ്ത് ഒലിച്ചിറങ്ങിയ വെളിവെള്ളത്തിൽ വിരി വിരിക്കാനാവാതെ ഭക്തർ ഇനി നട തുറക്കുന്ന നാല് മണി വരെ ഇരുമുടി കെട്ടുമായി നിൽക്കേണ്ട അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജന സംഘത്തിന് ദുരിതം മാത്രമാണ് കിട്ടുന്നത്. കുടിവെള്ളമില്ല,ശുചി മുറി സൗകര്യ മില്ല, കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെ വലയുകയാണ് ജനം.. മകരവിളക്കിന് പോലും ഇത്ര നീണ്ട ക്യൂവും അസൗകര്യവും കണ്ടിട്ടില്ലെന്നാണ് നീണ്ട ക്യൂവിലെ അസൗകര്യങ്ങൾക്കിടയിൽ നിന്നും ഭക്തരുടെ മൊഴി. ഇനിയും പഠിക്കാത്ത അധികാരികൾ അടുത്ത സീസണിനു മുന്നെയെങ്കിലും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കണമെന്നാണ് ഭക്തർക്ക് അയ്യനോടുള്ള പ്രാർത്ഥന.ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് വിരി വച്ച് കിടക്കുവാനുള്ള വിധി അയ്യപ്പഭക്തർക്കു മാത്ര കാണൂ എന്നാണ് ഭക്തരുടെ സങ്കടം.
No Comment.