ഈ വർഷത്തെ ചെർപ്പുളശേരി ഉപജില്ലാ കായിക മേള
ഒക്ടോബർ 16, 17, 18, 19 തീയതികളിൽ അടയ്ക്കാപുത്തൂർ ശബരി പി. ടി. ബി.സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടക്കുന്നതാണ്.
16 നു ബുധനാഴ്ച രജിസ്ടേഷൻ
നടക്കുന്നതാണ്. കായിക മേളയുടെ ഉദ്ഘാടനം 17 നു രാവിലെ ബഹു. ഷൊർണൂർ എം.എൽ.എ പി മമ്മിക്കുട്ടി നിർവ്വഹിക്കുന്നതാണ്
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസി. കെ ജയലക്ഷമി അധ്യക്ഷത വഹിക്കും.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സുനിത ജോസഫ്,മണ്ണാർക്കാട് ഡി.വൈ. എസ് പി സി സുന്ദരൻ എന്നിവർ വിശിഷ്ടാതിഥികളായി സംസാരിക്കും
ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ശ്രീധരൻ ,ചെർപ്പുളശേരി എ. ഇ. ഒ. ഇ. രാജൻ,
വാർഡ് മെമ്പർ കെ. പ്രേമ , ശബരി ട്രസ്റ്റ് സ്ക്കൂൾസ് മാനേജർ പി മുരളീധരൻ , പ്രിൻസിപ്പാൾ ടി. ഹരിദാസ്, ഹെഡ്മാസ്റ്റർ എം.ബി രാജീവ് കുമാർ, പി.ടി.എ പ്രസി .കെ. ടി. ഉണ്ണികൃഷ്ണൻ, എഛ്. എം. ഫോറം കൺവീനർ ടി. പി. രാഘവൻ മാസ്റ്റർ, പ്രിൻസിപ്പൽ ഫോറം കൺവീനർ പി. അബ്ദുൾ സലാം എന്നിവർ ആശംസകളേകുന്നതായിരിക്കും
19 ന് നടത്തുന്ന സമാപന സമ്മേളനം ഒറ്റപ്പാലം എം.എൽ എ കെ. പ്രേംകുമാർ
ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത് മെമ്പർ വി പ്രജീഷ് , വാർഡ് മെമ്പർ കെ.സി. ശങ്കരൻ, ശബരി ചാരിറ്റബിൾ ട്രസ്റ്റി പി. ശ്രീകുമാർ, എച്ച് എം ഫോറം ജോയൻ്റ് കൺവീനർ കെ രാംദാസ്
പി.ടി.എ. വൈസ് പ്രസിഡണ്ട് സി.രാമചന്ദ്രൻ , ഉപജില്ലാ കായികാധ്യാപക സംഘടന സെക്രട്ടറി എം.പി അനിൽകുമാർ എന്നിവർ സംസാരിക്കും
No Comment.