ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന സംഗീതോത്സവത്തിൽ ആദിത്യനാരായണൻ അവതരിപ്പിച്ച വായ്പാട്ട് ഏറെ മികവ് പുലർത്തി.
ഭാവം ചോരാതെ, അനായാസമായി ത്രിസ്ഥായിയാലും സഞ്ചരിക്കുന്ന സംഗീതമാണ് ആദിത്യനാരായണന്റെത്. കലാസ് രാഗത്തിൽ മാതേ, മലയധ്വജപാണ്ട്യ സംജാതേ എന്ന ദീക്ഷിതർ കൃതിയിൽ ആണ് തുടക്കം. ജഗൻമോഹിനി രാഗത്തിലുള്ള കൃതി സ്വരപ്രസ്താരമടക്കം വിസ്തരിച്ചു തന്നെ പാടി. ഏറെ ജനപ്രിയമായ ത്യാഗരാജകീർത്തനം നഗുമോമു (ആഭേരി)യുടെ ആലാപനം ആസ്വാദകരുടെ മനം നിറച്ചു.
തിരുവനന്തപുരം സമ്പത്ത് വയലിനിലും, കിഷോർ രമേഷ് മൃദംഗത്തിലും, മടിപ്പാക്കം മുരളി ഘടത്തിലും പക്കമേളം ഒരുക്കി
No Comment.