വേങ്ങശ്ശേരി എൻ എസ് ഹൈസ്ക്കൂളിൽ പുതുതായി അനുവദിക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ഉദ്ഘാടനം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ബാബു നിർവ്വഹിച്ചു.എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.പിടി എ പ്രസിഡൻ്റ് കെ.ഷിജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതം പറഞ്ഞു. റസീന.എ ആശംസകൾ നേർന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ.അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി.ആഗസ്റ്റ് മാസത്തെ ഡിജിറ്റൽ പത്രം സി.ബാബു പ്രകാശനം ചെയ്തു.മഴവിൽ മനോരമ ഉടൻ പണം പരിപാടിയിൽ പങ്കെടുത്ത് 75000 രൂപ കരസ്ഥമാക്കിയ കെ.എസ് അർച്ചന (10 എ ) യെ അനുമോദിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടന്നു.
No Comment.