ഒറ്റപ്പാലം ഉപജില്ലാ സ്ക്കൂൾ കായിക മേളയിൽ 475 പോയിന്റ് നേടി പതിമൂന്നാം തവണയും വാണിയംകുളം ടി.ആർ.കെ കായിക കിരീടമണിഞ്ഞു. രണ്ടാം സ്ഥാനം നേടിയ കടമ്പൂർ സ്ക്കൂളിന് 117 പോയിന്റാണ് ഉള്ളത്. മത്സരം നടന്ന ജൂനിയർ, സീനിയർ, കിഡ്സ്, എന്നീ വിഭാഗങ്ങളിൽ ആൺ, പെൺ വിഭാഗങ്ങളിൽ എല്ലാറ്റിലും ഒന്നാം സ്ഥാനം നേടിയാണ് ടി.ആർ.കെ കായിക പ്രതിഭകൾ ചരിത്ര വിജയം കൈവരിച്ചത്. 63 സ്വർണ്ണം, 29 വെള്ളി, 16 ഓട് മെഡൽ എന്നിവ നേടിയെടുത്താണ് ടി.ആർ.കെ ഉപജില്ലയിൽ തിളക്കമാർന്ന വിജയം നേടിയെടുത്തത്. രണ്ടാം സ്ഥാനക്കാരേക്കാൾ 358 പോയിന്റ് എന്ന ചരിത്ര വിജയം നേടിയാണ് കായിക മേളയിൽ ടി.ആർ.കെ കിരീടം നേടിയെടുത്തത്.
No Comment.