ചെർപ്പുളശ്ശേരി. പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ യുവ ഗായകനായ ശ്രീവത്സൻ സന്താനം അവതരിപ്പിച്ച വായ്പാട്ട് ഭാവസാന്ദ്രമായി. അനായാസമായി വഴങ്ങുന്ന ശബ്ദ വെന്യാസത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നു.
ചലമേല.. നാട്ടക്കുറിഞ്ഞി വർണ്ണത്തിൽ ആരംഭിച്ച ആദ്യ കച്ചേരി മായാതീത സ്വരൂപിണി.. എന്ന മായാമാളവ രാഗകീർത്തനത്തിൽ തുടർന്നു. പഞ്ചരത്ന കൃതിയായ സാധിo ചനെ ഓ മനസാ.. ആലപിച്ചപ്പോഴും പ്രേക്ഷകരുടെ കൈയ്യടി നേടി. അപരാധമു എന്ന ആദി താളത്തിലുള്ള ലതാഗി കീർത്തനത്തിൽ നടത്തിയ രാഗാലാപനം ഗായകന്റെ കൃതഹസ്തത വെളിപ്പെടുത്തുന്നതായി.
ഉടുപ്പി എസ് ശ്രീജിത്ത് വയലിനിലും, വിജയ് നടേശൻ മൃദംഗത്തിലും, സുധാകരൻ മൂർത്തിയേടം ഘടത്തിലും പക്കമേള മൊരുക്കി
No Comment.