തൃക്കടീരി: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കുറ്റിക്കോട് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ (എം. ആലി സാഹിബ്നഗർ) സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് ടി.എം .ഹംസ അധ്യക്ഷത വഹിച്ച സെഷനിൽ സംഘടനയെ അറിയുക; സംഘാടനവും എന്ന വിഷയത്തിൽ അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസെടുത്തു.മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി ഹനീഫ കണ്ണേരി ആമുഖ പ്രഭാഷണം നട ത്തി. മണ്ഡലം പ്രസിഡൻറ് അബ്ദുറഹിമാൻ ചളവറ, സി.എ.ബക്കർ ,എൻ.കെ.ബഷീർ, വനിത ലീഗ് മണ്ഡലം പ്രസിഡൻ്റ് മിന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.എം. ഷഫീർ അലി സ്വാഗതവും നൗഷാദ് വീരമംഗലം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന രണ്ടാം സെഷൻ ഹനീഫ കണ്ണേരിയുടെ അധ്യക്ഷതയിൽ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ദർശനവും പ്രായോഗികതയും എന്ന വിഷയത്തിൽ ഫൈസൽ വാഫി കാടാമ്പുഴ ക്ലാസെടുത്തു. മുസ്ലീം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പി.പി.അൻവർ സാദത്ത് ശിഹാ,ബ് തങ്ങൾ ,സി.എച്ച്.അനുസ്മരണ പ്രഭാഷണം നടത്തി.എം.ഷൻഫീർ സ്വാഗതവും കുഞ്ഞിമുഹമ്മദ് (മാന) നന്ദിയും പറഞ്ഞു.
No Comment.