ചെർപ്പുളശ്ശേരി.ആയില്യംമകാഘോഷങ്ങളുമായി ബന്ധപ്പെട്ട് മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ നാഗപൂജയും നാഗപ്പാട്ടും നടത്തി. നാഗപൂജയ്ക്ക് ക്ഷേത്രം തന്ത്രി ഈക്കാട്ട് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. വള്ളുനാട്ടിലെ പ്രശസ്ത പുള്ളുവൻപാട്ട് കലാകാരിയായ കാറൽമണ്ണ ജ്യോതിയും സംഘവും നയിച്ച നാഗപ്പാട്ടും നാവേറുപാട്ടും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
കൂടാതെ ക്ഷേത്രം ശാന്തി ഗുരുവായൂർ മണികണ്ഠ ശർമ്മയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും സത്സംഗവും നടന്നു.
പി. രാമൻകുട്ടി നായർ , ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ , വൃന്ദാവനം, സെക്രട്ടറി , പി ബാലകൃഷ്ണൻ, വാസു കിഴോപ്രത്തൊടി, കെ. സതീഷ്കുമാർ, മഠത്തിൽ അപ്പുണ്ണി നായർ, ജയകുമാർ ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.
No Comment.