ചെർപ്പുളശ്ശേരി.കാപ്പ നിയമം നിലനിൽക്കേ വിലക്ക് ലംഖിച്ച് പാലക്കാട് ജില്ലയിൽ പ്രവേശിച്ച പ്രതിക്കെതിരെ ചെർപ്പുളശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മയ്യത്തുങ്കര താഴത്തേതിൽ വീട്ടിൽ
മുഹമ്മദ് ഷെരീഫ് നെ ആണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഖിച്ച് മുഹമ്മദ് ഷെരീഫിനെ ഇന്ന് രാവിലേ വീട്ടിൽ കാണപ്പെട്ടു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു…..പ്രതിക്ക് ജില്ലയിൽ പ്രവേശിക്കാൻ മറ്റു ഉത്തരവുകൾ ഒന്നും തന്നെയില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കും. മുൻപും ഇതേ കേസിൽ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
No Comment.