anugrahavision.com

Onboard 1625379060760 Anu

തുടക്കക്കാരായ യുവസംവിധായകർക്കുള്ള സുവർണാവസരമാണ് ഹാഫ് ഫെസ്റ്റിവൽ – പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട്‌. ഷോർട് ഫിലിമുകളുടെ നിർമാണവും ഇൻസൈറ്റ് നടത്തുന്ന ഹാഫ് ഫെസ്റ്റിവൽ പോലെയുള്ള ഹ്രസ്വചിത്ര മത്സരവേദികളും യുവ സംവിധായകർക്ക് വലിയ സിനിമകളുടെ മേഖലയിലേയ്ക്ക് പ്രവേശിക്കാനുള്ള പരിശീലനക്കളരിയും പ്രോത്സാഹനവും ആണെന്നും പാലക്കാടുള്ള യുവസിനിമാസംരംഭകർ ഇൻസൈറ്റ് നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പാലക്കാട് ജില്ലാ കളക്റ്റർ ഡോക്ടർ എസ്. ചിത്ര ഐ എ എസ് പ്രസ്താവിച്ചു. ഇൻസൈറ്റിന്റെ പതിനാലാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടിയുടെ അധ്യക്ഷതയിൽ ഓൺ ലൈൻ ആയി ചേർന്ന യോഗത്തിൽ ചലച്ചിത്ര സംവിധായകൻ ഫാറൂഖ് അബ്ദുൾറഹിമാൻ, എഫ്. എഫ്. എസ. ഐ കേരളം സെക്രട്ടറി റെജി . എം. ദാമോദരൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി . വിൻസെന്റ് ആമുഖ പ്രഭാഷണം നടത്തി. മാണിക്കോത്ത് മാധവദേവ് സ്വാഗതവും സി. കെ. രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
അന്തരിച്ച ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണുവിന്റെ അനുസ്മരണാര്ഥം അദ്ദേഹത്തിന്റെ ജീവിതത്തെ പ്രതിപാദിക്കുന്ന ” ജീവിതം കാലം” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
തുടർന്ന് ആദ്യ ദിവസത്തെ ഫിലിം പ്രദർശനത്തിൽ ഒരുമിനുട്ടിൽ താഴെയുള്ള മൈന്യൂട് വിഭാഗത്തിലെ പന്ത്രണ്ടു മത്സര ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ ഇൻസൈറ്റ് ചിത്രങ്ങളുൾപ്പെടെ നാല്പത്തി രണ്ടു ഹ്രസ്വചിത്രങ്ങളും പന്തണ്ട് ഹൈക്കു ചിത്രങ്ങളും പ്രദർശിപ്പിച്ചു.
നാളെയും തുടരുന്ന മേളയിൽ ഹാഫ് വിഭാഗത്തിലെ ഇരുപത്തി അഞ്ചു മത്സര ചിത്രങ്ങളുൽ മുപ്പതോലാം മത്സരേതർട്ട ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഇരുപത്തിരണ്ടിനു വൈകിട്ടു ചേരുന്ന സമാപന യോഗം ചലച്ചിത്രകാരൻ ടി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജൂറി അംഗങ്ങളായ ഡോ . സി. എസ് . വെങ്കിടേശ്വരൻ , ജി. സാജൻ, എൻ . ഇ. ഹരികുമാർ, ബിന്ദു സാജൻ എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു അവാർഡുകൾ പ്രഖ്യാപിക്കും.
ഇൻസൈറ്റിന്റെ വെബ്സൈറ്റ് വാളിൽ പൊതുജനങ്ങൾ ക്കു തത്സമയം സൗജന്യമായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9447408234/ 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ

Spread the News
0 Comments

No Comment.