anugrahavision.com

Onboard 1625379060760 Anu

സഫ്ന നസറുദ്ദീൻ ലേബർ കമ്മിഷണറായി ചുമതലയേറ്റു

തിരുവനന്തപുരം.സഫ്ന നസറുദ്ദീൻ, പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ തൃശ്ശൂർ ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം.
2020 ബാച്ച് കേരള കേഡർ ഐ എ സ് ഉദ്യോഗസ്ഥയാണ്.

മലപ്പുറം അസി കളക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച സഫ്ന നസറുദ്ദീൻ കോട്ടയം , തിരുവല്ല സബ് കളക്ടർ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവല്ല സബ് കളക്ടർ ആയിരിക്കെ യാണ് പുതിയ നിയമനം. തിരുവനന്തപുരം മാർ ഇ വാനിയോസ് കോളേജിൽ നിന്നും 2018ൽ എക്കണോമിക്സിൽ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ
സഫ്ന നസറുദ്ദീൻ 2020ൽ ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്കോടെ സിവിൽ സർവീസും സ്വന്തമാക്കി
തിരുവനന്തപുരം പേയാട് സ്വദേശിയാണ്. പോലീസ് സ്പെഷ്യൽ ബ്രാഞ്ച്
റിട്ട. എസ് ഐ ഹാജ നസറുദ്ദീന്റെയും എംപ്ലോയ്മെന്റ് വകുപ്പിൽ ടൈപ്പിസ്റ്റായ എ എൻ റംലയുടെയും മകളാണ്. 2020 ബാച്ച് യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും ബാര ബങ്കി ചീഫ് ഡെവലപ്മെന്റ് ഓഫീസറുമായ എ സുതനാണ് ഭർത്താവ്

Spread the News
0 Comments

No Comment.