anugrahavision.com

Onboard 1625379060760 Anu

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം*

തിരുവനന്തപുരം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്.

വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം ഒൻപത് വർഷക്കാലം സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു. പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ രാഷ്ട്രീയത്തിനാകെത്തന്നെയും മാർ​ഗനിർദ്ദേശകമാവിധം സീതാറാം പ്രവർത്തിച്ചു. രാജ്യവും ജനങ്ങളും ​ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവിൽ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Spread the News
0 Comments

No Comment.