കൊച്ചി. ഓണം എന്നാൽ മലയാളിക്ക് ദേശീയ ഉത്സവമാണ്. കാണം വിറ്റും ഓണം കൊള്ളണമെന്ന് പഴമൊഴി. അത്തം മുതൽ തുടങ്ങും ഓണാഘോഷങ്ങൾ. വീട്ടുമുറ്റങ്ങളിൽ നിറയുന്ന പൂക്കളങ്ങളാണ് ഓണത്തിന്റെ വരവറിയിക്കുന്നത്. തൃക്കാക്കരപ്പനെ സ്വീകരിച്ചിരുത്താനാണ് പൂക്കളം എന്നാണ് സങ്കല്പം. വർണ്ണ വൈവിധ്യങ്ങളുടെ നിറച്ചാർത്തണിഞ്ഞ് വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ തീർക്കുന്നു. വീട്ടിലുള്ള പുഷ്പങ്ങൾ ആയ മുക്കുറ്റി ചെമ്പരത്തി തുടങ്ങിയ പൂക്കളോടൊപ്പം അങ്ങാടിയിൽ സുലഭമായ മറ്റു പൂക്കളും മലയാളികൾ വാങ്ങിക്കൂട്ടി പൂക്കളങ്ങൾ തീർക്കുന്നു. ഗ്രാമ ഗ്രാമന്തരങ്ങളിൽ പോലും ഇന്ന് പൂക്കൾ സുലഭമായി ലഭിക്കുന്നു. പ്രത്യേക പൂക്കടകൾ ഇക്കാലത്തു സാർവത്രികമാണ്. കൃഷി നഷ്ടത്തിൽ ആയതോടെ പൂ കൃഷിയിലും മലയാളികൾ എത്തിത്തുടങ്ങി. സ്കൂളുകളും കോളേജുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചുള്ള പൂക്കള മത്സരങ്ങളും നടക്കാറുണ്ട്
No Comment.