anugrahavision.com

ചെർപ്പുളശ്ശേരി ബേക്കറിയിലെ മർദ്ദനം.. പ്രതി പോലീസ് പിടിയിൽ

ചെർപ്പുളശ്ശേരി ടൗണിലെ പാലക്കാടൻ ബേക്കറിയിൽ ചായ കുടിക്കാൻ എത്തിയ ആളെ മർദ്ദിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. നെല്ലായ പട്ടിശ്ശേരി കടുമുടിയിൽ വീട്ടിൽ മുഹമ്മദ്‌ മുനീറിനെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്ത് 11 ന്  ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെർപ്പുളശ്ശേരി ടൗണിലെ പാലക്കാടൻ ബേക്കറിയിൽ ചായ കുടിക്കാൻ കയറിയ അബ്ദുൽ ഖാദറിനെ പ്രതികൾ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും, അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും, മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളുടെ നോമിനി എന്ന വൈരാഗ്യത്തിൽ ആണ് ഒന്നാം പ്രതി മുഹമ്മദ്‌ മുനീറും മറ്റു പ്രതികളും ചേർന്ന് അബ്ദുൽ ഖാദറിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.

കേസിൽ ഒന്നാം പ്രതി നെല്ലായ പട്ടിശ്ശേരി കടുമുടിയിൽ വീട്ടിൽ മുഹമ്മദ്‌ മുനീറിനെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് മറ്റു പോലീസ് സ്റ്റേഷൻ പരിധികളിലും കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു..

Spread the News
0 Comments

No Comment.