കോഴിക്കോട്. അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയുടെ മകൻ നിസാർ മാമുക്കോയ സിനിമാരംഗത്ത് സജീവമാകുകയാണ്. എൽ എൽ ബി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിസാർ വ്യത്യസ്ത വേഷങ്ങളിലൂടെ സിനിമ രംഗത്ത് പ്രവേശിച്ചു കഴിഞ്ഞു. മാധ്യമപ്രവർത്തകനായ പി മുരളി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊട്ടിച്ചൂട്ട് എന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നിസാർ മാമുക്കോയ എത്തുന്നത്. സീബ്രാ മീ ഡിയയുടെ ബാനറിൽ മുജീബ് റഹ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. വയനാട്ടിൽ സ്ഥിരതാമസക്കാരൻ ആയ നിസാർ റിസോർട്ട് ഉടമ കൂടിയാണ്. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാള സിനിമ രംഗത്ത് നിലനിൽക്കാനാണ് തനിക്കിഷ്ടം എന്ന് നിസാർ മാമുക്കോയ പറഞ്ഞു.
No Comment.