anugrahavision.com

മുരളി ഗോപിയുടെ രചനയിൽ ആര്യ നായകനാവുന്ന ചിത്രത്തിന്റെ പൂജ.

മോഹൻ ലാലിന്റെ ‘എമ്പുരാൻ’ എന്ന ചിത്രത്തിനു ശേഷം മുരളി ഗോപി തിരക്കഥയെഴുതി  ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജാ കർമ്മം തമിഴ്നാട്ടിലെ രാമനാഥപുരത്തെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വെച്ചു നിർവ്വഹിച്ചു.Img 20240807 Wa0072

ആര്യ നായകനാകുന്ന
ഈ മലയാള-തമിഴ് ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ,നിഖില വിമൽ,സരിത കുക്കു, ഇന്ദ്രൻസ്,മുരളി ഗോപി, സിദ്ധിക്ക്,രഞ്ജി പണിക്കർ,ശരത് അപ്പാനി,തരികിട സാബു,തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ഈ പതിനാലാമത്തെ ചിത്രത്തിന് പേരിട്ടിട്ടില്ല.
പി ആർ ഒ-എ എസ് ദിനേശ്.Img 20240807 Wa0071

Spread the News
0 Comments

No Comment.