anugrahavision.com

വിദ്യാഭ്യാസ മന്ത്രിയുടെ ഫയല്‍ അദാലത്ത്: അപേക്ഷകള്‍ സമര്‍പ്പിക്കാം*

മലപ്പുറം. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 12 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഫയൽ അദാലത്തില്‍ പരിഗണിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകളിൽ തീര്‍പ്പാക്കാകാതെ കിടക്കുന്ന ഫയലുകളെ സംബന്ധിച്ചുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 2023 ഡിസംബര്‍ 31 വരെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്. അപേക്ഷകൾ ജൂലൈ 25 നകം നിശ്ചിത പ്രഫോർമയിൽ മലപ്പുറം കോട്ടപ്പടി സ്ഥിതി ചെയ്യുന്ന മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സമര്‍പ്പിക്കണം. പ്രഫോർമ ddemlp.blogspot.com എന്ന ബ്ലോഗിലും ജില്ലാ, ഉപജില്ലാ ഓഫീസുകളിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും ലഭിക്കും. ഫോണ്‍: 0483 2734888.

Spread the News
0 Comments

No Comment.