anugrahavision.com

സ്വിഗ്ഗി, സൊമാറ്റോ ബിഗ്ബാസ്‌കറ്റ് വഴി മദ്യം വീട്ടുപടിക്കൽ

കൊച്ചി. ഭക്ഷണ വിതരണ രംഗത്തെ മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ ബിഗ്ബാസ്‌കറ്റ് തുടങ്ങിയവരുമായി ചേര്‍ന്ന് മദ്യം വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി തുടങ്ങാന്‍ കേരളവും. മറ്റ് ഏഴു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൈലറ്റ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ‘ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയുമായി രംഗത്തുള്ളത്. ആദ്യ ഘട്ടത്തില്‍ വീര്യം കുറഞ്ഞ വൈന്‍, ബിയര്‍ എന്നിവയാകും വിതരണം ചെയ്യുക. പരീക്ഷണം വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ രീതിയില്‍ ഓണ്‍ലൈനായി എത്തിക്കും.

Spread the News
0 Comments

No Comment.