ആലപ്പുഴ:വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സരാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 മുതല്‍ 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളില്‍ കുട്ടനാട് ശൈലി, വെച്ച് പാട്ട് എന്നീ ഇനങ്ങളിലും ആറന്‍മുള ശൈലിയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിട്ടുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യമെത്തുന്ന 50 ടീമുകളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
കഴിഞ്ഞ വര്‍ഷം എവറോളിംഗ് ട്രോഫികള്‍ കരസ്ഥമാക്കിയ ടീമുകള്‍ ജൂലൈ 25-ന് മുമ്പായി ആലപ്പുഴ, ബോട്ട് ജെട്ടിക്ക് എതിര്‍ വശത്തുള്ള മിനി സിവില്‍സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ആലപ്പുഴ, ഇറിഗേഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ ട്രോഫികള്‍ എത്തിക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മറ്റി കണ്‍വീനറുമായ എം.സി. സജീവ്കുമാര്‍ അറിയിച്ചു.
No Comment.