anugrahavision.com

Onboard 1625379060760 Anu

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് പരിശീലനം

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് എന്നിവയില്‍, യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സൗജന്യ പരിശീലനം. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാമുകൾ, സംസ്ഥാന സർക്കാരിൻ്റെ സൈനിക ക്ഷേമ വകുപ്പാണ് സ്പോൺസർ ചെയ്യുന്നത്. ഓഫ്‌ലൈനായി നടത്തുന്ന ഈ പ്രോഗ്രാമുകളുടെ ദൈർഘ്യം ഒരു മാസമാണ്.

താത്പര്യമുള്ളവർ dswplanfund2024@gmail.com എന്ന ഈമെയില്‍ വിലാസത്തിൽ നിങ്ങളുടെ ബയോഡാറ്റ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 95 671 26304, 471 2304 980 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഇതോടൊപ്പം, ഐ.ടി. രംഗത്ത് മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ.ഐ., റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫ്‌ളട്ടര്‍ ഡെവലപ്പർ തുടങ്ങി നിലവിൽ തൊഴിലവസരങ്ങൾ ഏറെയുള്ള വിവിധ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നു. അക്കാദമിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശ്രിതര്‍ക്കും പ്രത്യേക സ്കോളർഷിപ്പോടെ നൈപുണ്യ പരിശീലനം നേടാം. നിലവിൽ ലഭ്യമായ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതലറിയാൻ https://ictkerala.org/open-courses എന്ന പേജ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: +91 75 940 51437.

Spread the News
0 Comments

No Comment.