ചെർപ്പുളശ്ശേരി : കുളക്കാട് ഗ്രാമ്യം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ നാട്ടുമാവ് സംരക്ഷണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു, ഏറെ തണലും രുചിയും നൽകിയിരുന്ന വലിയ നാട്ടുമാവുകൾ റോഡ് വികസനത്തിന്റെ പേരിൽ നഷ്ടപ്പെട്ടപ്പോഴാണ് ഗ്രാമ്യവും സംസ്കൃതിയും ചേർന്ന് കഴിഞ്ഞവർഷം മുതൽ ഇവിടെത്തന്നെയുണ്ടായിരുന്ന പഴയ നാട്ടുമാവിന്റെ വിത്തുകൾ ശേഖരിച്ച് തൈകളാക്കി നാട്ടുമാവ് സംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തത് , ഈ ഹരിത പാതയിലൂടെ സഞ്ചരിച്ച വരാരും ഈ തണലും രുചിയും മറന്നിട്ടുണ്ടാവില്ല, മാങ്ങോട്, അടയ്ക്കാപുത്തൂർ, കുളക്കാട്, തിരുവാഴിയോട് ഭാഗത്തെല്ലാം കിലോമീറ്ററുകളോളം റോഡിന് ഇരുവശവും പടർന്നുപന്തലിച്ചു നിൽക്കുന്ന നാടൻ മാവുകൾ ഒരു കാഴ്ച തന്നെയായിരുന്നു, കഴിഞ്ഞവർഷം നട്ട തൈകൾ ഏകദേശം പത്തോളം അടി ഉയരത്തിൽ വളർന്നു നിൽക്കുന്നു ജൂലൈ 3 നാട്ടുമാവ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള രണ്ടാം ഘട്ടം തൈ നടീൽ ജില്ലാ പഞ്ചായത്ത് അംഗവും, ഗ്രാമത്തിന്റെ രക്ഷാധികാരികൂടിയായിട്ടുള്ള ശ്രീധരനും , വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജയലക്ഷ്മിയും ചേർന്ന് നാട്ടുമാവ് തൈ നട്ട് ഉദ്ഘാടനം ചെയ്തു
വെറുമൊരു തൈ നടിയിൽ രീതി അല്ലാതെ സുരക്ഷാ കവചം ഒരുക്കി വരുംദിവസങ്ങളിൽ നഷ്ടപ്പെട്ട മാവുകൾ തിരിച്ചു പിടിക്കാനായി കൂടുതൽ മാവിൻ തൈകൾ നട്ട് സംരക്ഷിക്കാൻ ഒരുങ്ങുകയാണ് ഗ്രാമ്യവും സംസ്കൃതിയും ഗ്രാമത്തിന്റെയും സംസ്കൃതിയുടെയും സജീവ പ്രവർത്തകർ ഓരോ മാവിൻ തൈകൾ നട്ട് സംരക്ഷണവും, പരിപാലനവും ഉത്തരവാദിത്വപ്പെടുത്തി തുടർ പ്രവർത്തനങ്ങൾ ചെയ്യുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് കുളക്കാട് തണ്ണീർപന്തൽ പരിസരത്ത് തുടങ്ങിയ പ്രവർത്തനത്തിൽ ഗ്രാമത്തിന്റെ ഭാരവാഹികളായ എം.സി.ഉണ്ണികൃഷ്ണൻ, ഇ.ജയചന്ദ്രൻ, എം. കുട്ടൻ,, എ. ബാലചന്ദ്രൻ, കെ.ജയ നാരായണൻ , സുരേഷ് മറ്റു കമ്മിറ്റി അംഗങ്ങൾ, സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ. കെട്ടി ജയദേവൻ,രാജേഷ് അടയ്ക്കാപുത്തൂർ തുടങ്ങിയവർ പങ്കെടുത്തു
No Comment.