ഇടുക്കി. കേബിൾ ടി.വി ടെക്‌നീഷ്യന് വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് ദാരുണാന്ത്യം. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് ആണ് മരിച്ചത്. 48 വയസായിരുന്നു.
ആനച്ചാൽ മേരിലാന്റിൽ വച്ച് ഇന്ന് രാവിലെ 10.30-ഓടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായപ്പോൾ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളവിഷൻ കേബിൾ ടെക്നീഷ്യനായിരുന്നു മരിച്ച റെന്നി.
No Comment.