anugrahavision.com

Onboard 1625379060760 Anu

ഐ ആർ പ്രസാദ് എഴുതിയ ഘോഷം പ്രകാശനം ചെയ്തു

ഐ ആർ പ്രസാദിൻ്റെ “ഘോഷം ” നോവൽ ശ്രീധരൻ പി എസിൻ്റെ അധ്യക്ഷതയിൽ കവി എം ആർ രേണുകുമാർ പ്രകാശനം ചെയ്തു.

തുള്ളൽ കൃതികൾ ജനകീയമാണെങ്കിലും നമ്പ്യാരെക്കുറിച്ചുള്ള അറിവുകൾ പരിമിതമാണെന്ന് രേണുകുമാർ പറഞ്ഞു. അധികാരത്തിൻ്റെ ഉപജാപങ്ങൾ വെളിപ്പെടുത്താൻ നമ്പ്യാരെക്കുറിച്ചുള്ള നോവലിലൂടെ പ്രസാദിന് സാധിച്ചു. ചരിത്രനോവലുകളെക്കുറിച്ച് നിലവിലുള്ള ബോധങ്ങളിൽ നിന്ന് വ്യത്യസ്തമായി ബദൽചരിത്രങ്ങൾ സൃഷ്ടിക്കാൻ ഐആർ പ്രസാദിൻ്റെ ഘോഷത്തിനും എസ് ഹരീഷിൻ്റെ ആഗസ്റ്റ് പതിനേഴിനും മറ്റും കഴിയുന്നു.

മാധ്യമ സിനിമാ പ്രവർത്തക വിധുവിൻസൻ്റ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തഛനെക്കുറിച്ചുള്ള സി. രാധാകൃഷ്ണൻ്റെ നോവലിനു ശേഷം കവികളെക്കുറിച്ച് ഇറങ്ങിയ എണ്ണപ്പെട്ട നോവലാണ് ഘോഷം.നോവലിസ്റ്റിന് ജീവിതത്തിൽ നേരിടേണ്ടി വന്ന സംഘർഷങ്ങൾ ഘോഷത്തിന് നിമിത്തമായെന്നും വിധുവിൻസൻ് പറഞ്ഞു.

കെ.ബി. രാജ് ആനന്ദ് പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ വി. മുസഫർ അഹമ്മദ്, മാധ്യമപ്രവർത്തക സോഫിയ ബിന്ദ് ,കെ. ശ്രീവത്സൻ, രാധപീതാംബരൻ , ഐ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.

കാറൽമണ്ണയിലെ കുഞ്ചുനായർസ്മാരക ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് . (ജൂൺ 23 ന് )

Spread the News
0 Comments

No Comment.