ചെർപ്പുളശ്ശേരി. ലുക്കീമിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സർവ്വശ്രീ (7) എന്ന മോളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷത്തോളം രൂപയുടെ ആവശ്യമുണ്ട്. ചെർപ്പുളശ്ശേരി നഗരസഭയിലെയും അയൽ പഞ്ചായത്തുകളിലെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരോത്തു ചേർന്നുകൊണ്ട് സർവ്വശ്രീ മോൾക്ക് വേണ്ടി കാരുണ്യ വിപ്ലവം നടത്തുകയാണ്. ഏകദേശം 10 ലക്ഷത്തോളം രൂപ ഇതിനകം തന്നെ പിരിഞ്ഞു കഴിഞ്ഞു.ബാക്കിവരുന്ന 40 ലക്ഷം രൂപ കൂടി സമാഹരിക്കുന്നതോടെ ഈ പിഞ്ചുകുഞ്ഞിനെ വലിയൊരു അസുഖത്തിൽ നിന്നും രക്ഷപ്പെടുത്താൻ ആകും.അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന സംഭാവനകൾ അയച്ചു നൽകി കാരുണ്യ വിപ്ലവത്തിൽ പങ്കെടുക്കുക
No Comment.