ചെർപ്പുളശ്ശേരി. മാധ്യമപ്രവർത്തകൻ ഐആർ പ്രസാദ് എഴുതിയ ഘോഷം എന്ന നോവൽ ഈ മാസം 23ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഹോളിൽ വച്ച് പ്രകാശനം ചെയ്യും. പി എസ് ശ്രീധരൻ അധ്യക്ഷതവഹിക്കും. പുസ്തകത്തിന്റെ പ്രകാശന കർമ്മം ഡോക്ടർ എം ആർ രേണുകുമാർ വിധു വിൻസെന്റിന് നൽകി നിർവഹിക്കും.
കെ ബി രാജ് ആനന്ദ് പുസ്തകം പരിചയപ്പെടുത്തും.വി മുസാഫർ അഹമ്മദ്, ജി ദിലീപൻ , സോഫിയ ബിന്ദ്, കെ ശ്രീവൽസൻ, രാധ പീതാംബരൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പി ഹരിഗോവിന്ദൻ സ്വാഗതവും ഐ ആർ പ്രസാദ് മറുപടിയും പറയും. പ്രസാദിന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് ഘോഷം. ഇതിനു മുൻപ് എഴുതിയ അരാഷ്ട്രീയം, ദസുവ കഥകൾ എന്നിവ വമ്പിച്ച ജന പ്രീതി പിടിച്ചുപറ്റി.
കുഞ്ചൻ നമ്പ്യാരെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഘോഷത്തിന്റെ ഇതിവൃത്തം. മലപ്പുറം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ എഡിറ്ററാണ് പ്രസാദ്
No Comment.